SignIn
Kerala Kaumudi Online
Monday, 12 October 2026 1.28 AM IST

പ്രായാധിക്യമെങ്കിൽ പിണറായി വീട്ടിലിരിക്കണം

1

പ്രായാധിക്യമുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണം. പറ്റാത്ത ജോലിക്ക് പോകരുത്. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്ന മല്ലികാർജുൻഖാർഗെയുടെ ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ രാജിവയ്ക്കണം. ക്രമക്കേട് നടന്നെങ്കിൽ കേരളത്തിലെ തിരഞ്ഞെടുപ്പിലും അതുണ്ടാകില്ലേ. പിണറായിയെ അറസ്റ്റ് ചെയ്തതിൽ സങ്കടം വി.ഡി.സതീശനാണ്. സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നത് സ്വഭാവികമാണ്. കോൺഗ്രസിന്റെ കാലുപിടിച്ച് നിലനിൽപ്പിനുള്ള ശ്രമമാണ് കമ്മ്യൂണിസ്റ്റ്പാർട്ടി നടത്തുന്നത്. മാസപ്പടികേസിൽ എഫ്.ഐ.ആർ ഇടണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ പിണറായിക്ക് അവകാശമില്ല.

പി.കെ.കൃഷ്ണദാസ്, ദേശീയനിർവാഹക

സമിതി അംഗം, ബി.ജെ.പി

 രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ത്
ക്രി​മി​ന​ൽ​ ​മ​നസു​ള്ള​വ​ർ

ചീ​ഫ് ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ്കു​മാ​ർ​ ​ഇ​ന്ത്യ​ക​ണ്ട​ ​വ​ലി​യ​ ​ക്രി​മി​ന​ലാ​ണ്. ​ക്രി​മി​ന​ൽ​ ​മ​ന​സു​ള്ള​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​ഗ്യാ​നേ​ഷ്കു​മാ​റി​നെ​ ​ക​സേ​ര​യി​ലി​രു​ത്തി​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യം​ ​അ​ട്ടി​മ​റി​ക്കു​ക​യാണ്. ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ങ്ങ​ളെ​യും​ ​പൗ​രാ​വ​കാ​ശ​ങ്ങ​ളെ​യും​ ​വീ​ണ്ടെ​ടുക്കാനാ​യി​ ​പ്ര​തി​പ​ക്ഷം​ ​ന​യി​ക്കു​ന്ന​ ​പോ​രാ​ട്ടം​ ​ര​ണ്ടാം​ സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണ്.​ ​ഗ്യാ​നേ​ഷ്കു​മാ​റി​നെ​ ​ക​സേ​ര​യി​ൽ​ ​നി​ന്ന് ​ദൂ​രെ​ ​എ​റി​യും ​വ​രെ​ ​സ​മ​രം​ ​തു​ട​രും. അ​തി​ർ​ത്തി​യി​ൽ​ ​ചൈ​ന​ ​ക​ട​ന്നു​ക​യ​റ്റം​ ​ന​ട​ത്തു​മ്പോ​ൾ​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​ഭീ​മ​മാ​യ​ ​പൊ​ലീ​സ് ​-​പാ​രാ​മി​ലി​ട്ട​റി​ ​സ​ന്നാ​ഹ​ങ്ങ​ളാണ് വിന്യസിച്ചിട്ടുള്ളത്. ​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ​ ​ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​മാ​രെ​യും​ ​ലോ​ക്‌​സ​ഭ​യി​ലെ​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​യും​ ​സി.​ആ​ർ.​പി.​എ​ഫി​നെ​ ​വി​ട്ട് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ത് അ​പ​മാ​ന​മാ​ണ്.

കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​

​ ​എ.​ഐ.​സി.​സി​ ​ജ​ന​.​ ​സെ​ക്ര​ട്ട​റി​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA