SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 AM IST

സ്റ്റേഷൻ വളപ്പിൽ മദ്യപാനം: 3 പൊലീസുകാർക്ക് സസ്പെൻഷൻ

a

ചേലക്കര:പൊലീസ് സ്റ്റേഷൻ വളപ്പിലിരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.ചേലക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോളി സെബാസ്‌റ്റ്യൻ, സിവിൽ പോലിസ് ഓഫീസർമാരായ അഖിൽ കൃഷ്ണൻ, സജിത് എന്നിവർക്കെതിരെയാണ് നടപടി.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം.പൊലീസുകാർ സ്റ്റേഷനിലിരുന്ന് മദ്യപിക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.ശേഷം ചേലക്കര എസ്.എച്ച്.ഒയെ അറിയിക്കാതെ വടക്കാഞ്ചേരി എസ്.എച്ച്.ഒയോട് സംഭവം അന്വേഷിക്കാൻ കമ്മിഷണർ ചുമതലപ്പെടുത്തി.തുടർന്ന് രാത്രി പതിനൊന്നോടെ ചേലക്കര സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ ഗ്രേഡ് എസ്.ഐയും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെ മദ്യപിച്ചതായി കണ്ടെത്തിയത്.സ്റ്റേഷന് പിറകിലെ പൊളിഞ്ഞ കെട്ടിടത്തിലിരുന്ന് ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാരാണ് മദ്യപിച്ചതെന്നാണ് അനൗദ്യോഗിക വിവരം.കുന്നംകുളം എ.സി.പി മുഖാന്തിരം സിറ്റി പൊലീസ് കമ്മിഷണർക്ക് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.തുടർന്ന് ഇവരെ തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA