SignIn
Kerala Kaumudi Online
Sunday, 09 August 2026 1.34 AM IST

പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ

aa

തിരുവനന്തപുരം:അർഹമായ നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ലുതിന്ന് പ്രതിഷേധിച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ. 34 ദിവസം പിന്നിട്ടിട്ടും സ‌ർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനെത്തുടർന്നാണിത്. മണ്ണുതിന്നും നിരാഹാരം കിടന്നും പ്രതിഷേധിച്ചിട്ടും അനുകൂല നടപടിയുണ്ടായിട്ടെല്ലെന്നാണ് ആരോപണം.അർഹതപ്പെട്ട ജോലിക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവരുന്നത് വേദനാജനകമാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.പുല്ലുതിന്ന് പ്രതിഷേധിക്കുന്നതിനിടയിൽ ഉദ്യോഗാർഥികൾ വികാരാധീതരായി കരഞ്ഞു.സമരപ്പന്തലിൽ വളർമതി ടീച്ചറുടെ നിരാഹാരം പത്താം ദിവസമായി.

ആദ്യറാങ്കുകാരനും നിയമനമില്ല

2024ൽ നടന്ന എൽ.പി.എസ്.ടി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2025 മെയ് മാസത്തിൽ വന്നു.എന്നാൽ പല ജില്ലകളിലെയും ആദ്യറാങ്കുകാരന് പോലും നിയമനം നൽകിയിട്ടില്ലെന്നാണ് റാങ്ക് ഹോൾഡേഴ്സ് പറയുന്നത്.മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത് പെട്ടെന്ന് തീരുമാനമെടുക്കാവുന്ന കാര്യമാണ് സർക്കാർ സ്‌കൂളുകളിൽ 1:25 എന്ന അനുപാതത്തിലാക്കുന്നത്. സർക്കാരിന് യതൊരു ബാധ്യതകളും ഈ തീരുമാനത്തിലൂടെ വരില്ലെങ്കിലും സാങ്കേതികത്വം പറഞ്ഞ് താമസിപ്പിക്കുകയാണ്.വിഷയം പഠിച്ച് തീരുമാനമെടുക്കാനായി രണ്ട് മാസം വേണമെന്ന സർക്കാരിന്റെ ആവശ്യം ന്യായമല്ലെന്നുമാണ് ഉദ്യോഗാർഥികളുടെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA