
കൊല്ലം: കുണ്ടറ മുക്കൂട് ആശാന്റഴികത്ത് വീട്ടിൽ പരേതനായ വൈദ്യകലാനിധി പി.കെ.ശിവദാസൻ വൈദ്യന്റെ ഭാര്യ എൻ.രാജമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുക്കൂട്ടിലുള്ള കുടുംബ വീട്ടുവളപ്പിൽ. മക്കൾ: പ്രൊഫ. ഡോ. എസ്.ശശികുമാരി, (റിട്ട. എച്ച്.ഒ.ഡി, ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം), എസ്.രാധാകൃഷ്ണൻ (കേരളകൗമുദി റസിഡന്റ് എഡിറ്റർ, കൊല്ലം യൂണിറ്റ് ചീഫ്), എസ്.രാജീവ് (എസ്.എൻ ആയുർവേദ ഫാർമസി, മുക്കൂട്), ഡോ.എസ്.ശ്രീകുമാരി, എസ്.സജീവ് (ബിസിനസ്). മരുമക്കൾ: ജി.വി.മിത്രൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്), സുജ തങ്കപ്പൻ, വി.കെ.അനീഷ (നഴ്സിംഗ് സൂപ്രണ്ട്, ഗവ. പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട്, പൂജപ്പുര, തിരുവനന്തപുരം), ആർ.സെൻകുമാർ (സൂപ്രണ്ട്, ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കാരുവേലിൽ, എഴുകോൺ), ചിത്ര (അബുദാബി). മരണാനന്തര കർമ്മങ്ങൾ ജൂലായ് 3ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |