SignIn
Kerala Kaumudi Online
Thursday, 02 July 2026 2.34 PM IST

'ഭരണം മാറിയിട്ടും മൈക്കിന്റെ പ്രശ്നം മാറിയില്ല' സദസിൽ ചിരിയുണർത്തി രമേശ് ചെന്നിത്തല

ramesh-chennithala-

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു പൊതുപരിപാടിക്കിടെ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചുളിവിന് കുപ്രസിദ്ധിയാകർഷിച്ച ഒരു ഉപകരണമായിരുന്നു മൈക്ക്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന മിക്ക വേദികളിലും മൈക്ക് ഒച്ചയുണ്ടാക്കിയും നിശബ്ദമായുമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നു. ദേഷ്യം കയറി മുൻ മുഖ്യൻ മൈക്കിനെയും ഓപ്പറേറ്റർമാരെയും പേഴ്സണൽ സ്റ്റാഫംഗങ്ങളെയുമൊക്കെ വഴക്കുപറഞ്ഞതും ഏറെ ചർച്ചയായിരുന്നു.

ഇന്നലെ ഹരിവരാസനം സിനിമയുടെ പൂജാവേദിയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും മൈക്ക് വഴക്കിട്ടു. ഇതിനെത്തുടർന്നുണ്ടായ മന്ത്രിയുടെ മറുപടിയാണ് എല്ലാവരെയും ചിരിപ്പിച്ചത്. 'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല എന്നുള്ളതാണ്' എന്നായിരുന്നു ചെന്നിത്തല പറ‍ഞ്ഞത്. തൂഫാൻ പദ്ധതിയുടെ ഭാ​ഗമായി സിനിമയുടെ അണിയറപ്രവർത്തകരെ തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായാണ് സിനിമയുടെ പൂജാവേദിയിൽ ചെന്നിത്തല എത്തിയത്. അണിയറ പ്രവർത്തകർക്ക് തൂഫാൻ വാരിയേഴ്സ് ബാഡ്ജും അദ്ദേഹം ധരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA, MIKE ISSUE, HARIVARASANAM MOVIE MIKE ISSUE, RAMESH CHENNITHALA COMEDY DIALOGUE, MIKE COMEDY CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA