
ചെന്നൈ: തമിഴ്നാടിനെ അഴിമതിയിൽ നിന്ന് രക്ഷിക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചെന്നൈ ഫോർട്ടിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് സ്വാതന്ത്ര്യം വാങ്ങിത്തന്ന സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കുമ്പോൾ ജനങ്ങൾക്കിടയിൽ ഐക്യം വരും. ഐക്യം ഉള്ളിടത്ത്,ജാതി,മതം,ഭാഷ,വംശം എന്നിവയെല്ലാം തകരും. അപ്പോഴാണ് യഥാർത്ഥ സ്വാതന്ത്ര്യം കാണപ്പെടുന്നത്. ആ വികസനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടത് എല്ലാവരുടെയും കടമയാണ്. എന്നെ മുഖ്യമന്ത്രിയാക്കിയതോടെ നിങ്ങളുടെ കടമ അവസാനിച്ചുവെന്ന് പറഞ്ഞ് ആരും മാറിനിൽക്കരുത്. ഇനി മുതൽ,നിങ്ങൾ സർക്കാരിനൊപ്പം ഉറച്ചുനിൽക്കണം. അപ്പോഴേ എല്ലാ നല്ല പദ്ധതികളും നടപ്പിലാക്കാനാവൂ.
സർക്കാരിനെതിരായ ഗൂഢാലോചനകളെയും ശക്തികളെയും പരാജയപ്പെടുത്തും. നന്മയിലേക്ക് മാത്രമേ നീങ്ങൂ. ജനങ്ങളുടെ ക്ഷേമമാണ് പ്രധാനം. അതിന്റെ അടിസ്ഥാനത്തിൽ ടി.വി.കെ സർക്കാർ പ്രവർത്തിക്കുന്നു-വിജയ് പറഞ്ഞു. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല.
ഭിന്നശേഷിക്കാർക്ക്
പ്രതിമാസം 7,000 രൂപ
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ സൈനികരുടെ ക്ഷേമത്തിനായി, അവരുടെ പെൺമക്കൾക്ക് നൽകുന്ന വിവാഹ ധനസഹായം 25,000 രൂപയിൽ 50,000 ആക്കും.
ഭിന്നശേഷിക്കാരായ മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും നൽകുന്ന പ്രതിമാസ ധനസഹായം 5,000ൽ നിന്നും 7,000 രൂപയാക്കി.
സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പ്രതിമാസ പെൻഷൻ 23,000 രൂപയായി ഉയർത്തും.
സ്വാതന്ത്ര്യ സമര സേനാനി രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ 12,500 രൂപയായി ഉയർത്തും.
വീരപാണ്ഡ്യൻ കട്ടബൊമ്മന്റെയും മരുതു സഹോദരന്മാരുടെയും പിൻഗാമികൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ 11,500 രൂപയായി ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |