SignIn
Kerala Kaumudi Online
Sunday, 16 August 2026 8.03 PM IST

ഗവർണറുടെ ചായ സത്കാരത്തിന് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ക്ഷണമില്ല, പിന്നിൽ നിയമനതട്ടിപ്പ് വിവാദം

READ ENGLISH VERSION
arleker
ഗവർ‌ണർ ആർലേക്കർ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ചായ സത്കാരത്തിൽ നിന്ന് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‍ർലേക്കർ. പി.എസ്.സി നിയമന തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാത്തതെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പതിവായി ലോക്ഭവനിൽ ഗവർണർ ചായസത്കാരം ഒരുക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന സത്കാരത്തിൽ നിന്ന് ഇവരെ ഒഴിവാക്കുകയായിരുന്നു.

പി.എസ്‌.സിയിലെ നിയമന ക്രമക്കേടിൽ ഗവർ‍ണർക്ക് അതൃപ്തിയുള്ളതായാണ് സൂചന. ഇതിനെ തുടർന്നാണ് ചെയർമാൻ എം.ആ‍ർ,​ ബൈജുവിനും മറ്റ് പി.എസ്.സി അംഗങ്ങൾക്കും ക്ഷണം ലഭിക്കാതിരുന്നത്. പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗവർ‌ണറുടെ നടപടി.

English Summary

Kerala Governor Rajendra Vishwanath Arlekar reportedly excluded the PSC Chairman and members from the customary Independence Day tea party in Thiruvananthapuram. This unusual omission is linked to ongoing controversies surrounding alleged appointment fraud within the Public Service Commission, hinting at the Governor's dissatisfaction with the reported irregularities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNOR, PSC CHAIRMAN, PSC MEMBERS, APPOINTMENT SCAM, KERALA POLICTICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA