കാസർകോട്: കാസർകോട് ചെമ്മനാട് വാടകവീടിനുള്ളിൽ അച്ഛനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശിയായ ഗണേശൻ (47) മകൾ വൈഷ്ണവി (17) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ചെമ്മനാട് കോളിയടുക്കത്തെ വാടകവീട്ടിലാണ് സംഭവം.
ഇന്നലെ രാത്രി 9.30 ഓടെ മകൾ വൈഷ്ണവിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഗണേശൻ കണ്ടിരുന്നു. തുടർന്ന് ഈ വിവരം ഗണേശൻ നാട്ടുകാരെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഗണേശനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ മനംനൊന്താണ് ഗണേശൻ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേസമയം, മകൾ എന്തിനാണ് ആത്മഹത്യചെയ്തത് എന്നതിലടക്കം വ്യക്തതയില്ല.
സംഭവസമയം ഗണേശന്റെ മകൻ കാറ്ററിംഗ് ജോലിയ്ക്ക് പോയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഗണേശന്റെ ഭാര്യ കുമ്പളയിലെ ഒരു വീട്ടിൽ ഹോംനേഴ്സായി ജോലിചെയ്യുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
A 47-year-old father, Ganeshan, and his 17-year-old daughter, Vaishnavi, were found hanging inside a rented house in Chemnad, Kasaragod. Both were natives of Meeppugiri.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |