
തൃപ്പൂണിത്തുറ : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. കൊച്ചി രാജ്യതലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ നഗരി ഇന്ന് ആഘോഷത്തിമിർപ്പിലാകും. ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ നാടൻകലാരൂപങ്ങളും മറ്റും അണിനിരക്കും. രാജഭരണകാലത്ത് കൊച്ചി രാജാവ് പ്രജകളെ സന്ദർശിക്കുന്നതിന്റെ പ്രതീകമാണ് അത്തച്ചമയം. രാവിലെ 9ന് തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്യും. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അത്തംപതാക ഉയർത്തും. ചലച്ചിത്രതാരം മനോജ് കെ. ജയൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |