SignIn
Kerala Kaumudi Online
Thursday, 08 October 2026 1.26 AM IST

കളമശേരി കൂട്ടമാനഭംഗം കേസ് പിൻവലിക്കാൻ പണം വാഗ്ദാനം കേസിൽ ഉറച്ച് ബന്ധുക്കൾ

READ ENGLISH VERSION
rape

കൊച്ചി: കളമശേരിയിൽ വീട്ടമ്മ കൂട്ടമാനഭംഗത്തിനിരയായ കേസ് അട്ടിമറിക്കാൻ ശ്രമം. പ്രതികൾക്ക് പിന്നിലുള്ള സംഘം പരാതി പിൻവലിക്കാൻ ഇരയുടെ ബന്ധുക്കൾക്ക് പണം വാഗ്ദാനം ചെയ്തു. കേസിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. അട്ടിമറിശ്രമത്തിന്റെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.

അതേസമയം, വയനാട്ടിൽ നിന്ന് പിടിയിലായ ആലപ്പുഴ സ്വദേശി ശരണ്യ (അമ്മു), സഞ്ജു എന്നിവരെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തൃക്കാക്കര അസി. കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രാത്രി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡു ചെയ്തു. പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

കേസിൽ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതിയും സ്പാനടത്തിപ്പുകാരനുമായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കളമശേരി ഉണിച്ചിറയിലെ ഡിലൈറ്റ് സ്പായിലും ഇടപ്പള്ളിയിലെ ലോഡ്ജിലുമെത്തിച്ച് ഇന്നു തെളിവെടുപ്പ് നടത്തും. കൊച്ചിയിൽ ജോലിതേടിയെത്തിയ പ്രതികൾ, പല സ്പാകളിൽ ജോലി ചെയ്ത പരിചയത്തിലാണ് സ്വന്തമായി സ്പാ തുടങ്ങിയത്. ഇതിന്റെ മറവിലായിരുന്നു അനാശാസ്യ ഇടപാടുകൾ. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ നില മെച്ചപ്പെട്ട ശേഷം വിശദമൊഴി രേഖപ്പെടുത്തും.

രണ്ടിനാണ് സ്പായിൽ മാനേജർ പദവി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.


ആദ്യം കൂട്ടമാനഭംഗം, ദൃശ്യം

പകർത്തി തുടർചൂഷണം

പ്രതികൾക്ക് കൃത്യമായ ആസൂത്രണമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പരസ്യം കണ്ട് എത്തുന്നവർക്ക് ആദ്യം ജോലി ഉറപ്പുനൽകും. പിന്നീട് മറ്റൊരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി, ലഹരിനൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കും. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വരുതിയിലാക്കും. ഇരകളായ പലരെയും ഇത്തരത്തിൽ കുടുക്കിയിരിക്കാമെന്നാണ് പൊലീസ് സംശയം.

പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണം. ഇരയായ യുവതിക്ക് മികച്ച ചികിത്സയൊരുക്കണം. അനധികൃത മസാജ് കേന്ദ്രങ്ങളും സ്പാകളും അടച്ചു പൂട്ടണം.
- ജെബി മേത്തർ എം.പി,
സംസ്ഥാന പ്രസിഡന്റ്,
മഹിളാ കോൺഗ്രസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA