SignIn
Kerala Kaumudi Online
Thursday, 08 October 2026 12.49 AM IST

സ്മാർട്ട് പി.ഡി.എസിലെ മാറ്റം: പൊതുവിതരണ രംഗം തകരുമെന്ന് ആശങ്ക

READ ENGLISH VERSION
ss

തിരുവനന്തപുരം: റേഷൻ സാധനങ്ങൾ സ്വകാര്യ വ്യാപാര കേന്ദ്രങ്ങൾ വഴിയും വിതരണം ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതിയിലെ നിർദ്ദേശം നടപ്പിലായാൽ സംസ്ഥാനത്തെ റേഷൻ വിതരണ രംഗം തകരുമെന്ന് ആശങ്ക.

സ്മാർട്ട് പി.ഡി.എസിന്റെ രണ്ടാം ഘട്ടത്തിലാണ് ഈ പരിഷ്കാരം വരുത്തണമെന്ന നിർദ്ദേശമുള്ളതെന്ന് ഇന്നലെ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. .പദ്ധതി നടപ്പിലാക്കിയാൽ ക്രമേണ റേഷൻ കടകൾ അടച്ചു പൂട്ടേണ്ട സ്ഥിതിയാവും.പ്രളയം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന സൗജന്യ റേഷൻ വിതരണവും റേഷൻ കടകൾ വഴിയാണ്. ഇതും പ്രതിസന്ധിയിലാവും. സ്മാർട്ട് പി.ഡി.എസ് നടപ്പാക്കാമെന്ന്

സംസ്ഥാന സർക്കാർ നേരത്തേ സമ്മതിച്ചിരുന്നു.ഇക്കാര്യത്തിൽ പ്രതിരോധ പരിപാടികൾ ആലോചിക്കുന്നതിന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റേഷൻ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള റേഷൻ ഡിലേഴ്സ് അസോസിയേഷൻ പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്താൻ തീരുമാനിച്ചു. നവംബർ 2ന് താലൂക്ക് കേന്ദ്രങ്ങളിലും 24ന് ഏജീസ് ഓഫീസിനു മുന്നിലും സമരം നടത്തും. ഡിസംബർ മൂന്നിനാണ് പാർലമെന്റ് മാർച്ച്.

റേഷൻ കടകൾ

ന്യൂജെനാവണം

റേഷൻ കടകൾ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന സൂപ്പർ മാർക്കറ്റ് നിരയിലേക്ക് മാറിയാൽ പ്രതിസന്ധി അതിജീവിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ കെ. സ്റ്റോറുകളിൽ മറ്റ് സേവനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും അത് കൂടുതൽ വിപുലീകരിക്കുകയും ആകർഷകമാക്കുകയും വേണം.

''പൊതു വിതരണ രംഗത്തിന്റെ അന്ത്യം കുറിക്കുന്ന നിർദ്ദേശങ്ങളാണ് സ്മാർട്ട്

പി.ഡി.എസിള്ളത്. ''

-ടി.മുഹമ്മദാലി,

ജനറൽ സെക്രട്ടറി,

റേഷൻ ഡിലേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESHAN CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA