SignIn
Kerala Kaumudi Online
Friday, 05 June 2026 2.38 AM IST

ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

1

തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. നാലാഞ്ചിറ കീർത്തിനഗർ തിരുപ്പതി ഭവനിൽ ഹസീന ബീവിയെ(38) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷിനെ (46) പൊലീസ് തെരയുന്നതിനിടെയാണ് തമിഴ്നാട് ചിദംബരത്ത് നിന്ന് മൃതദേഹം ലഭിച്ചത്.

സംഭവ ശേഷം ഇയാൾ തന്റെ കാറിൽ രക്ഷപ്പെടുകയായിരുന്നു. കാർ ബാലരാമപുരം റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിച്ച ശേഷം ട്രെയിയിനിൽ ചിദംബരത്തേക്ക് പോയെന്നാണ് പൊലീസ് നിഗമനം. സുരേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇത് കരമയിലെ കടയിൽ നിന്ന് ലഭിച്ചു. ഇത് കടയിൽ വിറ്റ ശേഷമാണ് ചിദംബരത്തേക്ക് പോയത്. സുരേഷിന്റെ ബന്ധുക്കൾ താമസിക്കുന്നത് ബാലരാമപുരം റെയിൽവേ ഗേറ്റിന് സമീപമാണ്. ഇന്നലെ പുലർച്ചെയാണ് ചിദംബരത്ത് അ‌ജ്ഞാത മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങി മൃതദേഹം വികൃതമായി. പേഴ്സിലെ തിരിച്ചറിയൽ രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഉടൻ ചിദംബരം പൊലീസ് കേരളപൊലീസിന് വിവരം കൈമാറി. മൃതദേഹം ചിദംബരത്തെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക്

മാറ്റി.

ഇന്നലെ രാത്രിയോടെ മണ്ണന്തല പൊലീസും സുരേഷിന്റെ ബന്ധുക്കളും ചിദംബരത്തേക്ക് പുറപ്പെട്ടു. സംഭവ ശേഷം രക്ഷപ്പെട്ട സുരേഷ് മൂത്ത മകളെ ഫോണിൽ വിളിച്ച്,, അച്ഛൻ ഇനി തിരിച്ചു വരില്ലെന്നും ഇളയ കുട്ടികളെ നോക്കണമെന്നും പറഞ്ഞു അമ്മയും അച്ഛനും നഷ്ടപ്പെട്ടതോടെ ,മക്കളായ അമൃത (18) , ആനന്ദ് (17), റോഷൻ (11), അനയ (9) എന്നിവർ ജീവിതം വഴിമുട്ടിയ നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA