SignIn
Kerala Kaumudi Online
Saturday, 06 June 2026 1.27 AM IST

സി.ബി.എസ്.ഇ പുനർമൂല്യനിർണയ അപേക്ഷ ഇന്നു വരെ

v

ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷയുടെ വെരിഫിക്കേഷനും പുനർ മൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള സമയം ഇന്ന് രാത്രി അവസാനിക്കും. സി.ബി.എസ്.ഇ അവകാശവാദങ്ങൾക്കിടയിലും സൈറ്റിലെ സാങ്കേതിക തടസങ്ങൾ തുടരുന്നതിനാൽ സമയപരിധി നീട്ടുമോയെന്ന് വ്യക്തമല്ല. ഇന്നലെ വരെ 76,000ൽ പരം വിദ്യാർത്ഥികൾ സൈറ്റിലൂടെ അപേക്ഷിച്ചിട്ടുണ്ട്.

അതേസമയം, ലഭിച്ച പുനർമൂല്യനിർണയ അപേക്ഷകളിൽ നടപടികളെടുക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു. കോയെംപ്‌റ്റ് എജ്യൂടെക് കമ്പനി സ്‌കാൻ ചെയ്‌ത പേപ്പറുകൾ മൂല്യനിർണയത്തിന് വിധേയമാക്കില്ലെന്നാണ് സൂചന. സി.ബി.എസ്.ഇയുടെ സ്വന്തം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും അറിയുന്നു.പുനർമൂല്യനിർണയ സൈറ്റ് ഹാക്ക് ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമം നടന്നത് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ ഡൽഹി പൊലീസിൽ പരാതി നൽകി. ജാഗ്രത പാലിച്ചതിനാൽ ആക്രമണങ്ങൾ അതിജീവിച്ചതായി സി.ബി.എസ്.ഇ അറിയിച്ചു.സൈറ്റ് സജീവമായ ജൂൺ രണ്ടുമുതൽ മിനിട്ടുകൾ കൊണ്ട് സൈറ്റിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരു ലക്ഷത്തിലധികം ശ്രമങ്ങൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA