SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

മിഥുനമാസ പൂജ:  ശബരിമല നട നാളെ തുറക്കും

sabarimala

പത്തനംതിട്ട : മിഥുന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കും.

മാളികപ്പുറം ക്ഷേത്രനട,​ മേൽശാന്തി എൻ.ജി മനു നമ്പൂതിരി തുറക്കും. നാളെ പ്രത്യേക പൂജകളില്ല. 14ന് രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. നെയ്യഭിഷേകം,ഉഷഃപൂജ,ഉദയാസ്തമന പൂജ,കളഭാഭിഷേകം,ഉച്ചപൂജ എന്നിവയ്ക്കു ശേഷം ഒന്നിന് നടയടയ്ക്കും. വൈകിട്ട് നാലിന് നട തുറക്കും. 6.30ന് ദീപാരാധനയ്ക്കു ശേഷം പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ എന്നിവ നടക്കും. മിഥുനമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും. ദേവസ്വം ബോർഡിന്റെ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് വഴി തീർത്ഥാടകർക്ക് ദർശനം നടത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA