ന്യൂഡൽഹി: കരസേനാ ഉപമേധാവിയായ ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ പുതിയ കരസേനാ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. അന്നേദിവസം ഉച്ചയ്ക്കുശേഷം പുതിയ മേധാവി ചുമതലയേൽക്കും. നാലു ദശകത്തോളം സേനയിൽ അനുഭവപരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനാണ്. നാഷണൽ ഡിഫൻസ് അക്കാഡമിയിൽ നിന്ന് പഠിച്ചിറങ്ങിയ ധീരജ്, 1986 ഡിസംബറിലാണ് സേനയിൽ പ്രവേശിച്ചത്. 2025ൽ പരംവിശിഷ്‌ട് സേവാമെഡൽ, 2026ൽ ഉത്തം യുദ്ധ് സേവാമെഡൽ, 2022ൽ അതിവിശിഷ്‌ട് സേവാമെഡൽ തുടങ്ങിയവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഭാര്യ: കോമൾ സേത്ത്.
കാശ്മീർ നീക്കങ്ങളുടെ തലവൻ
1.ജമ്മു കാശ്‌മീരിലെ സേനാ നീക്കങ്ങൾക്ക് നേതൃത്വം നൽകി
2.മരുപ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലയിലും പ്രവർത്തിച്ചു
3.സൈന്യത്തിന്റെ പ്രധാന പോരാട്ട വിഭാഗമായ സുദർശൻ ചക്ര കോർപ്‌സിന്റെ ചുമതല വഹിച്ചു
4.ദേശീയ- രാജ്യാന്തര സൈനിക ഇടപെടലുകൾക്ക് മേൽനോട്ടം വഹിച്ചു
5.ഡൽഹി ഏരിയയിലെ ജനറൽ ഓഫീസർ കമാൻഡിംഗായി സേവനമനുഷ്‌ഠിച്ചു
6.സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ് എന്നിവയുടെ ജനറൽ ഓഫീസർ കമാൻഡിംഗ്- ഇൻ-ചീഫായി പ്രവർത്തിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |