
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ പുതിയ ചെയർമാനായി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ മന്ദീപ് കെ. ഭണ്ഡാരിയെ നിയമിച്ചു. നിലവിലെ ചെയർമാന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അരുണാചൽ പ്രദേശ്-ഗോവ-മിസോറം യൂണിയൻ ടെറിട്ടറീസ് കേഡറിലെ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മന്ദീപ് ഭണ്ഡാരി. തിരഞ്ഞെടുപ്പ് കമ്മിഷനിലും ഡൽഹി സർക്കാരിലും വിവിധ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. സി.ബി.എസ്.ഇയിലെ പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ സാഹചര്യത്തിലാണ് മന്ദീപ് ഭണ്ഡാരി ചുമതലയേൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |