
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 2026-27 അക്കാഡമിക് വർഷത്തിൽ യു.ജി-പി.ജി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ പഠിതാക്കൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം 27ന് രാവിലെ 10ന് വിവിധ പഠനകേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. പങ്കെടുക്കേണ്ട പഠനകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ പഠിതാക്കൾക്ക് ഇ-മെയിൽ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിസ്റ്റിൽ നിന്ന് സൗകര്യപ്രദമായ പഠനകേന്ദ്രത്തിൽ നേരിട്ടെത്തി പങ്കടുക്കാം. യൂണിവേഴ്‌സിറ്റി പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡും ഏതെങ്കിലും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും ഹാജരാക്കണം. വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ, സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ, മറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ, അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ വിവിധ എൽ.എസ്.സികളിൽ നടക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാമിൽ പഠിതാക്കളെ അഭിസംബോധന ചെയ്യും. പഠനസാമഗ്രികൾ തപാൽ മുഖേന വീടുകളിലെത്തിക്കാൻ വേണ്ടുന്ന ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഫോൺ: 0484-2966841, 9188909901, 9188909902.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |