തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീർഘിപ്പിച്ചു. ബാർബർഷോപ്പ് നവീകരണ ധനസഹായം, ടൂൾകിറ്റ് ധനസഹായം, മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. അപേക്ഷകൾ www.bwin.kerala.gov.inൽ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക്: 0474- 2914417, ഇ- മെയിൽ: bcddklm@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |