SignIn
Kerala Kaumudi Online
Monday, 13 July 2026 1.47 AM IST

ജാനകിയുടെ മരണം അറിയിച്ചത് കൊച്ചുമകൾ

READ ENGLISH VERSION
s-janaki-

തിരുവനന്തപുരം: കൊച്ചുമകൾ അപ്‌സര വൈദ്യുല ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഹൃദയസ്‌പർശിയായ കുറിപ്പിലൂടെയാണ് എസ്. ജാനകിയുടെ വിയോഗവാർത്ത ലോകമറിഞ്ഞത്. 'കുടുംബത്തിന്റെ സ്‌നേഹത്തിന് നടുവിൽ സമാധാനപരമായാണ് ജാനകമ്മ വിടപറഞ്ഞു. ദുഃഖസമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം"- അപ്‌സര ഇൻസ്റ്റയിൽ കുറിച്ചു.

'വലിയ സങ്കടത്തോടെയാണ് പ്രിയപ്പെട്ട മുത്തശിയും ഇതിഹാസ ഗായികയുമായ എസ്. ജാനകിയുടെ വിയോഗവാർത്ത ഞാൻ പങ്കുവയ്‌ക്കുന്നത്. ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണ്. അവർ നയിച്ച അസാധാരണമായ ജീവിതത്തിനും സംഗീതത്തിലൂടെ കോടിക്കണക്കിന് ആളുകൾക്ക് നൽകിയ അളവറ്റസന്തോഷത്തിനും ഞങ്ങൾ കൃതജ്ഞരാണ്. ലോകത്തിന് അവർ ഇതിഹാസ ശബ്ദമായിരുന്നു. എന്നാൽ ഞങ്ങൾക്ക് അവർ സ്‌നേഹനിധിയായ മുത്തശ്ശിയായിരുന്നു"- യോഗ റിട്രീറ്റ് ഇൻസ്ട്രക്ടറായ അപ്സര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA