SignIn
Kerala Kaumudi Online
Saturday, 18 July 2026 2.03 AM IST

ശബരിമലയിൽ കർക്കടക  മാസ പൂജകൾ ആരംഭിച്ചു

kalabham

ശബരിമല: ശബരിമലയിൽ കർക്കടകമാസ പൂജകൾ ആരംഭിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് കഴിക്കേ മണ്ഡപത്തിൽ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം ഉച്ചപൂജ എന്നിവയ്ക്കു ശേഷം ഒന്നിന് നടയടയടച്ചു. വൈകിട്ട് നാലിന് നട തുറന്ന് 6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തി. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA