
ന്യൂഡൽഹി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പന്തളം മുതൽ പമ്പ വരെയുള്ള തിരുവാഭരണ പാതയുടെ നവീകരണവും, എം.സി. റോഡ് പുനരുദ്ധാരണവും കേന്ദ്ര സർക്കാരിന്റെ പി. എം.ഗതിശക്തി സ്കീമിൽ ഉൾപ്പെടുത്തും. ഡൽഹിയിൽ പൊതുരാമത്ത് മന്ത്രി പി.കെ. ബഷീറും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നും കോതമംഗലം ബൈപാസിന്റെ അലൈൻമെന്റ് അംഗീകരിച്ചതായും മന്ത്രി പി.കെ. ബഷീർ പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടിയുടെ അഞ്ച് പ്രവൃത്തികൾക്ക് അനുമതി നൽകും കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ അലൈൻമെന്റിന് ബന്ധപ്പെട്ട കമ്മിറ്റിയുടെ അംഗീകാരം ഉടൻ ലഭ്യമാക്കും. ദേശീയ പാത 66ൽ കായംകുളത്ത് മേൽപാലം നിർമ്മിക്കണമെന്ന നിർദ്ദേശത്തോടും കേന്ദ്ര അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |