SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

ശബരിമല:  സർക്കാർ- ബോർഡ് തർക്കത്തിന് വിരാമം

sabarimala-women-entry

തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങളും അരവണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുമായുണ്ടായ തർക്കം പരിഹരിച്ചു. ദേവസ്വം മന്ത്രി കെ.മുരളീധരനുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൂടിക്കാഴ്ച നടത്തിയതോടെയാണിത്.

ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ്, മന്ത്രി കെ.മുരളീധരന അറിയിച്ചു.കന്നി മാസ പൂജയിലുണ്ടായ അരവണ പ്രതിസന്ധിക്ക് കാരണം വിശദീകരിച്ചു. തുലാം മാസ പൂജയ്ക്ക് 8 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടാകും. മണ്ഡല കാലത്തിനായി നട തുറക്കുമ്പോൾ 75 ലക്ഷം ടിൻ അരവണ ബഫർ സ്‌റ്റോക്കായി ഉണ്ടാക്കും.ഒരു തരത്തിലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്നും, വീഴ്ചയുണ്ടാൽ സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാകുമെന്നും മന്ത്രി

വ്യക്തമാക്കി.

കൂടിക്കാഴ്ചക്കൊടുവിൽ എല്ലാം ശുഭമെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. ആശങ്കയും അസംതൃപ്തിയും മാറിയെന്നും എല്ലാ കാര്യങ്ങളിലും ധാരണയായെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. എല്ലാ ആഴ്ചയും വിലയിരുത്തൽ റിപ്പോർട്ട് നൽകാമെന്ന് പ്രസിഡന്റ് സമ്മതിച്ചു. ബോർഡും സർക്കാരും സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA