SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

ശബരിമല: ഒരുക്കങ്ങൾക്ക് ശരവേഗം

sabarimala

പത്തനംതിട്ട : ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നൽകിയ ഉറപ്പിന് പിന്നാലെ ,ശബരിമലയിൽ തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വേഗമായി. അരവണ പ്ലാന്റിൽ ഒന്നാം ഘട്ട നിർമ്മാണം ഒക്ടോബർ ഏഴിന് മുൻപ് പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ ഏഴു മുതൽ 12 അടുപ്പുകൾ വരെ പ്രവർത്തിപ്പിച്ച് തുലാമാസ പൂജയ്ക്ക് അരവണ തയ്യാറാക്കും. രണ്ടാം ഘട്ടത്തിൽ പുതിയതായി 6 പ്രിപ്പറേഷൻ പാനുകളും രണ്ട് കൂളിംഗ് ചേമ്പറുകളും ഒരു ബോയിലറും സ്ഥാപിച്ച് പ്ളാന്റ് പൂർണ്ണ സജ്ജമാക്കും.
അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കര ഉൾപ്പടെയുള്ള സാധനങ്ങളുടെ ടെൻഡർ നടപടികളും പൂർത്തിയാക്കി. ഇടനിലക്കാരെ ഒഴിവാക്കാൻ കമ്പനിയിൽ നിന്ന് ശർക്കര നേരിട്ട് വാങ്ങി പമ്പയിലെത്തിക്കാനാണ് കരാർ. പരിശോധന പൂർത്തിയാക്കി ബോർഡാണ് സാധനങ്ങൾ സന്നിധാനത്തെത്തിക്കുന്നത്. ഇതിനായി ട്രാക്ടറോ ഓഫ് റോഡ് വാഹനമോ ഉപയോഗപ്പെടുത്തും.അടുത്ത തീർത്ഥാടന കാലം ആരംഭിക്കാനായി 51 ദിവസമാണ് അവശേഷിക്കുന്നത്. ഇതിൽ ആറ് ദിവസം തുലാമാസപൂജയ്ക്കും രണ്ടു ദിവസം ചിത്തിര ആട്ട വിശേഷത്തിനുമായി മാറും.കഴിഞ്ഞ വർഷം തുലാമാസ പൂജയ്ക്ക് 6 ലക്ഷം ടിൻ അരവണയാണ് വിറ്റു പോയത്. ഇക്കുറി അത് 9 ലക്ഷം വരെയാകാം.

നെയ്യിൽ

ആശങ്ക

കഴിഞ്ഞ തീർത്ഥാടനകാലത്ത് നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇക്കുറി തീർത്ഥാടകർ എത്തിക്കുന്ന നെയ്യ് ഉപയോഗിക്കാനാണ് ബോർഡിന്റെ തീരുമാനം. കരുതൽ ശേഖരമായി സന്നിധാനത്ത് 36,000 ലിറ്റർ നെയ്യ് മാത്രമാണുള്ളതെന്നാണ് വിവരം. 75 ലക്ഷം ടിൻ അരവണ നിർമ്മിക്കാൻ 75,000 ലിറ്റർ നെയ്യെങ്കിലും വേണം. മാസപൂജയ്ക്ക് ഭക്തർ നെയ്‌ത്തോണിയിൽ ഒഴിക്കുന്ന നെയ്യ് കൂടി പരിഗണിച്ചാലും പരമാവധി 40,000 ലിറ്റർ നെയ്യ് മാത്രമെ ഉണ്ടാവൂ. ഇതുപയോഗിച്ച് 40ലക്ഷം ടിൻ അരവണ നിർമ്മിക്കാനേ കഴിയൂ. ഈ പ്രതിസന്ധി തരണം ചെയ്താലേ കരുതൽ ശേഖരം 75 ലക്ഷത്തിലെത്തിക്കാനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA