SignIn
Kerala Kaumudi Online
Friday, 15 May 2026 10.49 PM IST

'ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു'; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം

shafi-parambil

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. 'കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നാണ് ഷാഫി ഫേസ്‌ബുക്കിൽ കുറിച്ചത്. ഒറ്റവരിയിൽ പോസ്റ്റ് അവസാനിപ്പിച്ചിട്ടുണ്ട്.

ഷാഫിയുടെ കുറിപ്പിന് താഴെ പലരും രൂക്ഷമായ വിമർശനവുമായി എത്തിയിട്ടുണ്ട്. 'ജനവികാരമാണ് വലുത് ഗ്രൂപ്പിസമല്ല, ഇത് സാധാരണ ജനങ്ങളുടെ വിജയം, ജനങ്ങൾ ജയിച്ചു ഗ്രൂപ്പുകൾ തോറ്റു ', എന്നിങ്ങനെയായിരുന്നു കമന്റുകൾ.

നേരത്തേ, കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഷാഫി പറമ്പിലിന് കോൺഗ്രസ് സൈബർ അണികളുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്നാരോപിച്ചാണ് ഒരുവിഭാഗം രംഗത്തെത്തിയത്. 'നമ്മൾ ജയിച്ചു സാർ, അങ്ങനെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു', എന്നാണ് ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഒരാൾ ഷാഫിയിട്ട പോസ്റ്റിന് താഴെ വിമർശിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHAFI PARAMBIL, FACEBOOK POST, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA