
ന്യൂഡൽഹി: കേരളത്തിൽ മാലിന്യ സംസ്‌കരണ അതോറിട്ടി രൂപീകരിക്കുമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ വിളപ്പെടുപ്പിനടക്കം 60 ദിവസം നീക്കി വയ്‌ക്കുന്നത് കേരളത്തിൽ പ്രായോഗികമല്ലെന്ന് കേന്ദ്രത്തെ അറിയിക്കും. ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയന്റെ 'മൈക്ക് ടുഗദർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ ശേഖരണത്തിന് മലബാർ,മദ്ധ്യകേരളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിക്കുന്നത് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്നും പി.എം ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദം വെറുതെയാണെന്നും ഷാജി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |