
തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ, കേരള ലെജിസ്ളേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് (പി.എസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായുളള ദ്വിദിന പരിശീലന പരിപാടി ഇന്നും നാളെയും നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കും. ഇന്നു രാവിലെ 9.30 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.രാജൻ എം.എൽ.എ എന്നിവർ പ്രസംഗിക്കും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |