SignIn
Kerala Kaumudi Online
Saturday, 26 September 2026 9.07 PM IST

11 ഹൈസ്കൂളുകൾ മിക്സഡ് സ്കൂളാക്കി

sivan-kutty

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോഴിക്കോട് മടപ്പള്ളി ഗവ.ഗേൾസ് എച്ച്.എസ്.എസുൾപ്പെട‌െ 11 ബോയ്സ് \ഗേൾസ് സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ അധികൃതരും പി.ടി.എയും തദ്ദേശ ഭരണസ്ഥാപനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ ബോയ്സ് /ഗേൾസ് സ്‌കൂളുകൾക്ക് മിക്സഡ് സ്‌കൂൾ അംഗീകാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ലിംഗതുല്യത, ലിംഗസമത്വം,ലിംഗാവബോധം എന്നിവ മുൻനിറുത്തിയുള്ള പ്രവർത്തനം തുടരുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA