SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.09 AM IST

അമിത് കുമാർ എസ്.പി.ജി മേധാവിയാകും

ന്യൂഡൽഹി: ബീഹാർ കേഡർ ഉദ്യോഗസ്ഥനായ അമിത് കുമാർ പ്രധാനമന്ത്രിക്കും ഔദ്യോഗിക വസതിക്കും സുരക്ഷ നൽകുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) മേധാവിയാകും. എ സ്.പി.ജിയിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി അമിതിനെ നിയമിച്ച് പേഴ്‌സണൽ മന്ത്രാലയം ഉത്തരവിറക്കി. നിലവിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്) സ്പെഷ്യൽ ഡയറക്ടർ ജനറലാണ്. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്നലെ വിരമിക്കേണ്ടിയിരുന്ന നിലവിലെ ഡയറക്‌ടർ അലോക് ശർമ്മയുടെ കാലാവധി ഒമ്പത് മാസത്തേക്ക് നീട്ടി. അടുത്ത വർഷം മാർച്ച് 31ന് ശർമ്മയുടെ കാലാവധി പൂർത്തിയാകുന്നതോടെ അമിത് കുമാർ സ്ഥാനമേൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA