SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

യു.ഡി.എഫ് -ബി.ജെ.പി ഡീലിന്റെ നിജസ്ഥിതി വ്യക്തം: ഗോവിന്ദൻ

mv-govindan

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ യു.ഡി.എഫ് ഉയർത്തിയ ബി.ജെ.പി ഡീലിന്റെ നിജസ്ഥിതി പുറത്തുവന്നു തുടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചതിന്റെ പേരിൽ പ്രാദേശിക നേതാക്കളെ ബി.ജെ.പി പുറത്താക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പഴയ കോലീബി സഖ്യത്തിന്റെ അതേ പാതയിലാണ് ബി.ജെ.പി-കോൺഗ്രസ് നടന്നത്. ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണത്തിലെത്തില്ല . അവർക്കിടയിലെ തർക്കങ്ങൾ മേയ് നാലോടെ അവസാനിക്കും .

സംസ്ഥാനത്ത് സംഘർഷയമണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എൽ.ഡി.എഫ് പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നു. വട്ടിയൂർക്കാവിൽ പൊലീസിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിന് നേതൃത്വം നൽകുന്ന ടി.പി.സെൻകുമാറും ആർ.ശ്രീലേഖയും ഉയർത്തിയ മുദ്രാവാക്യങ്ങൾ പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

നിതിൻ രാജിന്റെ ആത്മഹത്യ ഗൗരവതരമായി കാണേണ്ടതാണ് . ജാതീയത സമൂഹത്തിൽ നിലനിൽക്കുന്നുവെന്നതിന് തെളിവാണ് ഈ സംഭവം. നന്ദഗോവിന്ദം ഭജൻസിനെതിരെ ഉയർന്ന ആക്ഷേപം സമൂഹം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ക്രിസ്തീയ ഭക്തിഗാനം ജനങ്ങൾ കൈയ്യടിച്ചാണ് സ്വീകരിച്ചത്. ഭജൻസ് നടത്തിയ ക്ഷേത്ര ഭരണസമിതിയുടെ നിലപാട് ശ്ലാഘനീയമാണെന്നും ഗോവിന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA