SignIn
Kerala Kaumudi Online
Saturday, 06 June 2026 3.14 AM IST

ചികിത്സാപ്പിഴവിൽ യുവാവിന്റെ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകും

കോഴിക്കോട്: കിഡ്നിയിലെ കല്ല് നീക്കാൻ മെഡി.കോളേജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും ആരോഗ്യമന്ത്രി കെ.മുരളീധരനും കുടുംബം ഇന്ന് പരാതി നൽകും.

നാദാപുരം വാണിമേൽ നെല്ലിയുള്ള പറമ്പത്ത് റീജിത്താണ് (45) മരിച്ചത്. റീജിത്തിന് സ്ഥാനംമാറി ശസ്ത്രക്രിയ ചെയ്‌തെന്നും അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. സജീത്ത്കുമാറിന്റെ നിർദ്ദേശ പ്രകാരം മെഡി.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി, സർജറി പ്രൊഫസർ ഡോ. രാജൻകുമാർ, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ഷാജിത് സദാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

യൂറോളജി വിഭാഗം ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, മരിച്ച റീജിത്തിന്റെ ബന്ധുക്കൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഡി.എം.ഇയ്ക്ക് കൈമാറും. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA