
തിരുവനന്തപുരം:മൺസൂൺ ടൈം ടേബിൾ നടപ്പാക്കുന്നതിനാൽ കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതൽ മാറും.മണ്ണിടിച്ചിലടക്കമുള്ള പ്രതിസന്ധികൾ ഉണ്ടാകാനിടയുള്ളത് കണക്കിലെടുത്ത് 15മുതൽ ഒക്ടോബർ 20വരെയാണീ സമയമാറ്റം.സ്റ്റേഷനിലെത്തുന്നതിന് മുമ്പ് യാത്രക്കാർ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്ന് റെയിൽവേ അറിയിച്ചു.
പ്രധാന മാറ്റങ്ങൾ പഴയസമയം ബ്രാക്കറ്റിൽ
എറണാകുളം-പൂനെ ദ്വൈവാരഎക്സ്പ്രസ് പുലർച്ചെ 2.15ന്(രാവിലെ 5.15), എറണാകുളം-നിസാമുദ്ദീൻ പ്രതിവാരഎക്സ്പ്രസ് പുലർച്ചെ 2.15ന്(രാവിലെ 5.15),കൊച്ചുവേളി-അമൃത്സർ രാവിലെ 4.50(രാവിലെ 9.10),കൊച്ചുവേളി-ചണ്ഡീഗഡ്,സമ്പർക്കക്രാന്തി രാവിലെ 4.50(രാവിലെ 9.10), തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10ന്(ശനിപുലർച്ചെ 12.50ന്), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് പ്രതിവാരഎക്സ്പ്രസ് രാവിലെ 4.50(രാവിലെ 9.10), തിരുനെൽവേലി ജാംനഗർ ദ്വൈവാരഎക്സ്പ്രസ് രാവിലെ5.10ന് (രാവിലെ 8.10), തിരുനെൽവേലി ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് രാവിലെ5.10ന് (രാവിലെ 8.10), കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് രാവിലെ 7.45ന്(രാവിലെ 9.10), കൊച്ചുവേളി-ഇൻഡോർ പ്രതിവാരഎക്സ്പ്രസ് രാവിലെ 9.10ന്(രാവിലെ 11.45), കൊച്ചുവേളി-പോർബന്തർ എക്സ്പ്രസ് 9.10ന്(രാവിലെ 11.15),എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 10.30ന്(ഉച്ചയ്ക്ക് 1.25), എറണാകുളം- മഡ്ഗാവ് എക്സ്പ്രസ് 10.40ന്(ഉച്ചയ്ക്ക് 1.25), തിരുവനന്തപുരം -നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് ഉച്ചയ്ക്ക് 2.40ന്(വൈകിട്ട് 7.15), എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ് വൈകിട്ട് 6.50ന്(രാത്രി 8.25),മഡ്ഗാവ് - എറണാകുളം എക്സ്പ്രസ് 'രാത്രി 7.30ന്(രാത്രി 9).
വൈകിയോടി റെക്കോഡിട്ട് ബംഗളൂരു വന്ദേഭാരത്
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കൊങ്കൺ പാതയിൽ മൺസൂൺ ടൈംടേബിൾ വരുന്നതോടെ ട്രെയിനുകളുടെ കൃത്യത താളം തെറ്റും. നിലവിൽ കൊച്ചിയിലും തിരുനെൽവേലിയിലും കോട്ടയത്തും നിർമ്മാണ ജോലികൾ മൂലം പലതും വൈകിയാണോടുന്നത്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് കഴിഞ്ഞ ഏതാനും ദിവസമായി മണിക്കൂറുകൾ വൈകിയാണോടുന്നത്.
ചെയർകാറിൽ എറണാകുളം ബംഗളൂരു ടിക്കറ്റിന് 1,630 രൂപയാണ്. എക്സിക്യുട്ടീവ് ചെയർകാറിൽ 2,995 രൂപയും. ബുധനാഴ്ച പുറപ്പെട്ട വന്ദേഭാരത് ഒൻപത് മണിക്കൂറോളം വൈകിയാണ് ബെംഗളൂരുവിലെത്തിയത്.
രാത്രി 11ന് എത്തേണ്ടിയിരുന്ന വണ്ടി ബംഗളൂരുവിലെത്തിയത് ബുധനാഴ്ച രാവിലെ 7.51നാണ്. തിരിച്ച് ചൊവ്വാഴ്ച പുലർച്ചെ 5.10ന് പകരം അഞ്ചുമണിക്കൂർ 10 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ആയിരക്കണക്കിന് മലയാളികളാണ് ഇതിൽ പെട്ടുപോകുന്നത്. ബെംഗളൂരു റെയിൽവേ ഡിവിഷനിലെ വൈറ്റ്ഫീൽഡിലെയും മറ്റും അറ്റകുറ്റപ്പണികളാണ് വൈകലിന് കാരണമെന്നാണ് വിശദീകരണം.
ഇന്നലെ മുതൽ 17വരെ ഇടപ്പള്ളിയിലെ റെയിൽവേ മേൽപ്പാലം നിർമ്മാണം നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കോട്ടയത്ത് ചിങ്ങവനത്തും നിർമ്മാണപ്രവർത്തനമാണ്. 13 മുതൽ 19 വരെ തിരുനെൽവേലിയിലും നിർമ്മാണജോലി നടക്കും. മൺസൂൺ സമയക്രമം തുടങ്ങിയതോടെ, തിങ്കളാഴ്ച മുതൽ കൊങ്കൺ വഴിയുള്ള ട്രെയിൻ പുറപ്പെടുന്നത് നേരത്തെയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |