SignIn
Kerala Kaumudi Online
Friday, 03 July 2026 2.09 AM IST

ക്യു.ആർ കോഡ്, ഡിജി പിൻ, മാപ്പിംഗ്: ഗ്രാമീണ ഇടറോഡുകൾ സ്‌മാർട്ടാകും

digital-mapping-

കൊച്ചി: ക്യു.ആർ കോഡും ഡിജിപിന്നും ഡിജിറ്റൽ മാപ്പിംഗുമായി ഗ്രാമീണ ഇടറോഡുകൾ ഇനി സ്‌മാർട്ടാകും. ഇതിലൂടെ വിദൂരസ്ഥലങ്ങളിലിരുന്നും ഇടറോഡ് കണ്ടെത്താനും കൃത്യവും സുഗമവുമായ യാത്രയ്‌ക്കും വഴിതെറ്റാതെ ആംബുലൻസും തപാലുമുൾപ്പെടെ ഗ്രാമീണരിലെത്താനും സാധിക്കും.

കേന്ദ്ര പഞ്ചായത്ത് മന്ത്രാലയമാണ് ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നത്. ഇതിനായി 'ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം" തയ്യാറാക്കി. അന്തിമരൂപം നിശ്ചയിക്കാൻ പൊതുജനങ്ങൾ,തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിർദ്ദേശങ്ങൾ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

ഗ്രാമീണറോഡുകൾക്ക് ഡിജിറ്റൽ മാപ്പിംഗ് ഇല്ലാത്തതിനാൽ ആംബുലൻസ്,അഗ്നിരക്ഷാസേന,പൊലീസ്,തപാൽ,കൊറിയർ എന്നിവ ലക്ഷ്യസ്ഥാനം കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകൾക്കാണ് ഇടറോഡുകൾ നിശ്ചയിക്കാനും പേരിടാനും ഗ്രേഡിംഗ് നടത്തുന്നതിനും അധികാരം. അറ്റകുറ്റപ്പണി ഉൾപ്പെടെ വിവരങ്ങൾ വികസന പദ്ധതികളുമായി ബന്ധിപ്പിച്ച് വർഷംതോറും പുതുക്കും.

സ്‌മാർട്ടാകുന്നത് ഇങ്ങനെ

•മെയിൻ,ക്രോസ്,അദർ /കണക്റ്റഡ് എന്നിങ്ങനെ റോഡുകളെ തിരിക്കും

•ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന ആൽഫാന്യൂമെറിക് കോഡ് നൽകും

•ഓരോ റോഡിനും ഡിജിപിൻ നൽകും

•റോഡ് വിവരങ്ങൾ 'ഗ്രാം മഞ്ചിത്ര" ആപ്പിൽ ലഭ്യമാക്കും

•ബോർഡുകളിൽ ക്യു.ആർ കോഡും പ്രാദേശിക, ഇംഗ്ലീഷ് ഭാഷകളിൽ വിവരങ്ങൾ

•ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ,നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും

നേട്ടങ്ങൾ

•സഹറോഡുകളുടെ പരിപാലനം എളുപ്പമാകും

•ഡിജിറ്റൽ നാവിഗേഷനും വലിയ സഹായമാകും

•പിന്നാക്ക, ആദിവാസി മേഖലകൾക്കും കൃത്യമായ വിലാസസംവിധാനം

അഭിപ്രായം അറിയിക്കാം

പദ്ധതി നടത്തിപ്പിന് അഭിപ്രായങ്ങളും നിർദേശങ്ങളും ഈമാസം 14 വരെ അറിയിക്കാം.

വെബ്സൈറ്റ്: https://www.mygov.in/group-issue/public-consultation-document-intra-village-coding-and-their-grading-system?page=0

ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ നേരിട്ടും സമർപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART VILLAGE ROADS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA