SignIn
Kerala Kaumudi Online
Saturday, 06 June 2026 3.14 AM IST

ബെന്നിതോമസിന്റെ നിയമനം: അപാകതയില്ലെന്ന് മന്ത്രി സണ്ണിജോസഫ്

1

തിരുവനന്തപുരം: തന്റെ പേഴ്സണൽ സ്റ്റാഫായി ബെന്നി തോമസിനെ നിയമിച്ചതിൽ അപാകതയില്ലെന്ന് മന്ത്രി സണ്ണിജോസഫ്. മാതൃകാപരമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് ബെന്നിതോമസെന്നും അദ്ദേഹത്തിന്റെ നിയമനത്തിൽ നിയമപരമായ തടസങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ആളാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റുമായിരുന്നു. ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നിട്ടും അങ്ങനെയൊരു കാപട്യത്തിന് തയ്യാറായില്ല.ഡി.സി.സി പ്രസിഡന്റിന്റെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. വരുന്നവരോടെല്ലാം തന്റെ ബന്ധുവാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അതേസമയം,​ ബെന്നിതോമസിന്റെ നിയമനത്തിൽ അപാകതകളൊന്നുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിണറായിവിജയന്റെ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് മന്ത്രിയായതിൽ ആരും കുറ്റം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് പ്രവർത്തനപാരമ്പര്യമുണ്ട്.അത് തന്നെയാണ് സണ്ണിവക്കീലും ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUNNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA