SignIn
Kerala Kaumudi Online
Friday, 05 June 2026 1.26 AM IST

സി.ബി.എസ്.ഇ ഗൾഫിലെ വിദ്യാർത്ഥി സുപ്രീംകോടതിയിൽ

a

ന്യൂഡൽഹി: യുദ്ധം കാരണം പരീക്ഷ റദ്ദാക്കിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടപ്പാക്കിയ പ്രത്യേക മൂല്യനിർണയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സൗദിയിൽ നിന്നുള്ള വിദ്യാർത്ഥി സുപ്രീംകോടതിയിൽ. ഫലം മെച്ചപ്പെടുത്താൻ അഞ്ച് വിഷയങ്ങളിൽ സപ്ളിമെന്ററി പരീക്ഷയ്‌ക്ക് അപേക്ഷിച്ച പ്രാൻസു ജിഗാർകുമാർ പട്ടേലാണ് ഹർജിക്കാരൻ.

യുദ്ധത്താൽ പരീക്ഷകൾ റദ്ദാക്കിയതിനാൽ പട്ടേലിന് ഫിസിക്സ്,കെമിസ്ട്രി പരീക്ഷകളേ എഴുതാൻ കഴിഞ്ഞുള്ളൂ. മാത്തമാറ്റിക്സ്,ഇംഗ്ലീഷ്,കമ്പ്യൂട്ടർ സയൻസ് പരീക്ഷകൾ റദ്ദാക്കി. പരീക്ഷ റദ്ദാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ പരീക്ഷകളുടെ ഫലങ്ങൾ അടിസ്ഥാനമാക്കി മാർക്കു നൽകാൻ നിർദ്ദേശിച്ചെങ്കിലും ഗുണം ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. അർഹനെങ്കിൽ താൻ പഠിച്ച അൽ ജുബൈലിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്ന് പരീക്ഷാ ഫലങ്ങൾ ശേഖരിക്കാം. ഫലം വൈകുന്നത് തുടർ പഠനത്തെ ബാധിക്കുന്നതായും പട്ടേൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA