SignIn
Kerala Kaumudi Online
Friday, 17 July 2026 11.58 AM IST

കേരളത്തിലല്ല ഒരിടത്തും കപ്പൽ നിർമാണശാലയ്‌ക്കായി പദ്ധതിയില്ല; 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ടാറ്റ ഗ്രൂപ്പ്

READ ENGLISH VERSION
vd-satheesan
ടാറ്റ, വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി. കേരളത്തിലെന്നല്ല ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് നടന്ന ഒരു സെമിനാറിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. വി ഡി സതീശൻ പറഞ്ഞതുകേട്ട് അമ്പരന്നുവെന്നും ഇത്തരത്തിൽ വലിയൊരു നിക്ഷേപം നടത്താനുള്ള നീക്കം ടാറ്റ ഗ്രൂപ്പിനില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരോ കഴിഞ്ഞ സർക്കാരോ തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

അഭിമുഖത്തിന്റെ വീ‌ഡിയോ കണ്ടു. വി ഡി സതീശന് ഇക്കാര്യത്തിൽ വ്യക്തമായ അറിവില്ലാത്തതാവാം ഇങ്ങനെ പറയാൻ കാരണം. മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആധികാരികമല്ലാത്ത കാര്യങ്ങൾ കമ്പനിയുടെ പേര് ഉൾപ്പെടെ പരാമർശിച്ച് വെളിപ്പെടുത്തരുതെന്നും ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു. എന്നാൽ, വാർത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതിൽ പ്രതികരിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു മാസത്തിനകം തീരുമാനമാകുമെന്നുമാണ് വി ഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

English Summary

Tata Group has denied claims that it plans to invest ₹10,000 crore in a shipbuilding project in Kerala, contradicting statements made by the Chief Minister. A senior Tata executive clarified that the company has no plans to establish a shipyard anywhere and said neither the current nor the previous Kerala government had approached the group regarding such a project. The clarification came after the Chief Minister stated in an interview that Tata was willing to make the investment under the state's Mission Samudra initiative. The Chief Minister's Office had not responded to the reports at the time of publication.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA GROUP, KERALA SHIPYARD, TATA SHIPBUILDING PROJECT, TATA KERALA SHIPYARD NEWS, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA