SignIn
Kerala Kaumudi Online
Monday, 13 July 2026 4.18 AM IST

'നഗ്ന വീഡിയോ അയച്ചു നൽകിയില്ലെങ്കിൽ മന്ത്രവാദം ചെയ്ത് ഇല്ലാതാക്കും'; പീഡന പരാതിയിൽ പൂജാരി കുടുങ്ങിയത് ഇങ്ങനെ

READ ENGLISH VERSION
arun

ആലപ്പുഴ: ബംഗളൂരു സ്വദേശിനിയുടെ പീഡന പരാതിയിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ പൂജയ്‌ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. പെരിങ്ങോട്ടുകര കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് പിടിയിലായത്. രാത്രി വീഡിയോ കോളിലൂടെ നഗ്നയാവാൻ ആവശ്യപ്പെട്ടതായി യുവതി പരാതിയിൽ പറയുന്നു. നഗ്ന വീഡിയോ അയച്ചുനൽകിയില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തുന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി.

ഭർത്താവിന്റെ മരണശേഷം നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യുവതി ക്ഷേത്രത്തിൽ എത്തിയത്. യുവതിയുടെ കുടുംബത്തിന് നേരെ ആരോ ദുർമന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് അരുൺ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ യുവതിയുടെ ഫോൺ നമ്പർ ഉൾപ്പടെ വിവരങ്ങൾ കൈക്കലാക്കി. ഇതോടെ പ്രതിവിധികൾക്കും പൂജകൾക്കുമായി യുവതിയെ ഇയാൾ വിളിക്കാൻ തുടങ്ങി. പിന്നീട് മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികമായി ചൂഷം ചെയ്യാൻ തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രതി അയച്ച വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ യുവതി പൊലീസിന് കെെമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA