SignIn
Kerala Kaumudi Online
Monday, 08 June 2026 3.21 AM IST

പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗരസഭ; പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ

READ ENGLISH VERSION
arya-rajendran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ വയോസേവന പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. വയോജനങ്ങൾക്കുവേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവ‌ർത്തനങ്ങൾക്കാണ് പുരസ്‌കാരം.

വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങളെന്നും പുരസ്‌കാരം ലഭിച്ചതിനുപിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

'ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കി. ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടം. അഭിമാനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്.

വയോജനോത്സവം പോലുള്ള പുതിയ പദ്ധതികൾ കൂടി നടപ്പിലാക്കി വയോജനങ്ങൾക്ക് മികച്ച ജീവിതാനുഭവങ്ങളും ഉയർന്ന ജീവിത നിലവാരവും ഉറപ്പാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വയോജന സൗഹൃദ നഗരമെന്ന ഖ്യാതിയിലേയ്ക്ക് ഒരുമിച്ചുയരണം. നഗരത്തിനൊപ്പം അവരും സ്മാർട്ട് ആകട്ടെ'- മേയർ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARYA RAJENDRAN, AWARD, THIRUVANANTHAPURAM, CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA