
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിനെ (സി.ഇ.ടി) സാങ്കേതിക സർവകലാശാലയുടെ കോൺസ്റ്റിറ്റ്യുവന്റ് കോളേജാക്കുന്നതിനായി സമിതി രൂപികരിച്ചു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മാറ്റമടക്കം പഠിച്ച് വിശദമായ ശുപാർശ തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ.അച്യുത്ശങ്കർ എസ്. നായർ, സാങ്കേതിക സർവകലാശാലാ വി.സി പ്രൊഫ. സിസാ തോമസ്, സർവകലാശാലയിലെ അക്കാഡമിക് ഡീൻ, രജിസ്ട്രാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, സി.ഇ.ടി പ്രിൻസിപ്പൽ, ഉന്നത വിദ്യാഭ്യാസ അഡി. സെക്രട്ടറി എന്നിവരടങ്ങിയതാണ് സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |