SignIn
Kerala Kaumudi Online
Thursday, 22 October 2026 6.55 AM IST

കലാപത്തിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി

READ ENGLISH VERSION
vdd

തിരുവനന്തപുരം: നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. സംഘപരിവാറിനെതിരെ കോൺഗ്രസ് ആർജവത്തോടെ സമരം നടത്തുമ്പോൾ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ബുധനാഴ്ച തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.എം നടത്തിയത്. എസ്.എഫ്.ഐക്കാർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു. ഏതാനും ദിവസങ്ങളായി യുവമോർച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA