
തൃശൂർ: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ നടത്തുന്ന മനീഷ വിസ്ഡം സ്‌കോളർഷിപ്പ് പരീക്ഷയുടെ നാലാംഘട്ടം വിജയിപ്പിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ വിവിധ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കണിച്ചുകുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ബ്രോഷർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അഞ്ച് മുതൽ ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 300 രൂപയും എട്ട് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് 350 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. www.nspcjalakam.orgലൂടെ രജിസ്റ്റർ ചെയ്യാം. പ്രാഥമികപരീക്ഷ ഡിസംബർ 27നും ഫൈനൽ പരീക്ഷ ജനുവരി 14നും കേരളത്തിലെ എല്ലാ എസ്.എൻ.ഡി.പി യൂണിയൻ കേന്ദ്രങ്ങളിലും നടക്കും. ഫെബ്രുവരിയിൽ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. എസ്.എൻ.പി.സി പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.എൻ.ശശിധരൻ സ്വാഗതവും ട്രഷറർ ഡോ. ആർ.ബോസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ഡോ. ഷിബു പണ്ടാല, പൊന്നുരുന്നി ഉമേശ്വരൻ, കോ-ഓർഡിനേറ്റർ ഡോ. കെ.സോമൻ, സുനിൽ പൊന്നുരുന്നി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |