
തിരുവനന്തപുരം:വിജിലൻസ് റെയ്ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാന സ്പോർട്സ് കൗൺസിലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
സീനിയർ ക്ലർക്കുമാരായ നിതിൻ റോയ്, ടി.എസ്.അരുൺ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഔദ്യോഗികചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് നടപടി. പർച്ചേസിലും സ്പോർട്സ് ഉപകരണങ്ങളുടെ കൈമാറ്റത്തിലും ക്രമക്കേടുകൾ പ്രാഥമികമായി കണ്ടെത്തിയിരുന്നു.
ക്രമക്കേടുകളിൽ ഇരുവരുടെയും പങ്ക് അന്തിമമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഡയറക്ടർ അഖിൽ.വി. മേനോൻ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |