
തിരുവനന്തപുരം: മാദ്ധ്യമരംഗത്ത് 115 വർഷങ്ങൾക്ക് മുമ്പ് കേരളകൗമുദി തുടങ്ങിവച്ച മഹത്തായ പാരമ്പര്യം ഇന്നത്തെ പത്രാധിപരും അതേപടി പിന്തുടരുന്നുണ്ടെന്ന് വി.മുരളീധരൻ എം.എൽ.എ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ പിന്നാക്കക്കാർക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്ന കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയുടെ ആവശ്യം ഏറെ ചർച്ചയായിരുന്നു.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുന്നതിനിടെ, കേരളകൗമുദിയുടെ വേദിയിൽ അന്നത്തെ മുഖ്യമന്ത്രിയുൾപ്പെടെ മൂന്ന് മുന്നണി നേതാക്കളെയും ഇരുത്തിക്കൊണ്ടാണ് ദീപുരവി നിലപാട് പറഞ്ഞത്. സി.വി.കുഞ്ഞുരാമൻ തുടങ്ങിവച്ച സാമൂഹ്യ പരിഷ്‌കരണത്തിന്റെ തുടർച്ചയായിരുന്നു അത്. പിന്നാക്ക വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേരളകൗമുദി പത്രാധിപരുടെ കസേരയിൽ ഇരിക്കുന്ന ഏതൊരാളും ഇതു ചെയ്തേ മതിയാവൂ. വിക്രമാദിത്യന്റെ സിംഹാസനത്തിൽ ആരിരുന്നാലും വിക്രമാദിത്യന്റെ റോൾ നിർവഹിക്കണം. അതാണ് ദീപുരവി നിർവഹിച്ചത്.
വി.ഡി.സതീശന് പ്രശംസ
വിവിധ മേഖലകളിൽ നിന്നുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ മുഖ്യമന്ത്രിയെ വി.മുരളീധരൻ പ്രശംസിച്ചു. മുൻകാലങ്ങളിൽ നമുക്കിങ്ങനെയൊന്ന് ആലോചിക്കാൻ പറ്റില്ലായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ഒരാൾ മനസിലുള്ള ചിന്ത എന്താണെന്ന് പങ്കുവയ്ക്കുന്നത് പ്രധാനമാണ്. ചോദ്യങ്ങളോട്, ഞാൻ പരിഗണിക്കാം എന്ന പതിവ് ശൈലിയിലുള്ള മറുപടിക്ക് പകരം എന്താണ് തന്റെ മനസിലെ ആലോചനയെന്ന് വ്യക്തമായി പറയാൻ മുഖ്യമന്ത്രി തയ്യാറായി. സർക്കാരിന്റെ സഞ്ചാര ദിശ എങ്ങോട്ടാണെന്ന് ഇതിലൂടെ മനസിലാക്കാം. ഇത്തരമൊരു വേദി സംഘടിപ്പിച്ച കേരളകൗമുദിയും അഭിനന്ദനം അർഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |