SignIn
Kerala Kaumudi Online
Saturday, 15 August 2026 4.29 PM IST

സുരേഷ് ഗോപി ചിത്രത്തിനായി പുലർച്ചെ കൃത്രിമ  സ്‌ഫോടനം;  ഭൂമികുലുക്കമെന്ന്  കരുതി ഇറങ്ങിയോടി നാട്ടുകാർ, പ്രതിഷേധം

READ ENGLISH VERSION
suresh-gopi

വാഗമൺ: സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിനിടെ പരിഭ്രാന്തിയിലായി ഇടുക്കി വാഗമണിലെ ജനങ്ങൾ. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണിലെ ഫാക്ടറി പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വൻശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളിൽ നിന്ന് പുറത്തേക്കോടുകയായിരുന്നു.

പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ പൊട്ടിത്തെറിയാണെന്ന് മനസിലാക്കിയത്. പരിഭ്രാന്തരായ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ 'ഇത് ഒരു തമാശയായി കാണൂ' എന്നായിരുന്നു സിനിമയിലെ അണിയറ പ്രവർത്തകരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെയാണ് പൊട്ടിത്തെറിരംഗം ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ രംഗം ചിത്രീകരിച്ചശേഷം അണിയറപ്രവർത്തകർ ഉടൻ സ്ഥലംവിടുകയും ചെയ്തതായാണ് റിപ്പോർട്ട്. കുറച്ചുദിവസങ്ങളായി വാഗമണിലും പരിസരത്തും ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA