SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 AM IST

വി.സിമാരുടെ വാട്സ് ആപ് ഗ്രൂപ്പ്: അശോകിനെതിരെ അനാവശ്യ വിവാദം

a

തിരുവനന്തപുരം: അതിവേഗ ആശയവിനിമയം ലക്ഷ്യമിട്ട് ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിനെതിരെ കുപ്രചാരണം. സർവകലാശാലകൾക്ക് വേഗത്തിൽ വിവരങ്ങൾ കൈമാറാനുദ്ദേശിച്ചാണ് സർക്കാർ നിർദ്ദേശ പ്രകാരം വാട്സ്ആപ് ഗ്രൂപ്പ് ആരംഭിച്ചത്. സർവകലാശാലകളിലെ സ്റ്രാൻഡിംഗ് കോൺസിൽമാരുടെ വിവരങ്ങൾ മന്ത്രി റോജി എം ജോൺ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടപ്പോഴാണ് ഗ്രൂപ്പ് തുടങ്ങിയത്. താത്പര്യമില്ലാത്ത വി.സിമാർക്ക് ഗ്രൂപ്പിൽ നിന്ന് പുറത്തു പോവാമെന്നും അറിയിച്ചിരുന്നു. എന്നാൽ, സർവകലാശാലകളുടെ ഭരണത്തിൽ സർക്കാർ നേരിട്ട് ഇടപെടുകയാണെന്നും വി.സിമാരെയും രജിസ്ട്രാർമാരെയും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നുമൊക്കെയാണ് പ്രചാരണം. സർവകലാശാലകൾക്ക് നിർദ്ദേശം നൽകാനല്ല ഗ്രൂപ്പ് തുടങ്ങിയതെന്നും ആശയവിനിമയം മാത്രമാണ് ലക്ഷ്യമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.

കാർഷിക സർവകലാശാലകളുടെ വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി കേന്ദ്ര കൃഷി മന്ത്രാലയം വാട്സ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഗ്രാന്റ് അനുവദിക്കുന്നതു സംബന്ധിച്ച വിവരങ്ങളും നോട്ടീസുകളും കൈമാറുകയാണ് ലക്ഷ്യം. സർവകലാശാലകൾക്ക് സർക്കാരിൽ നിന്ന് നേടിയെടുക്കാനുള്ള ആവശ്യങ്ങളും ഗ്രൂപ്പിലൂടെ അ തിവേഗം പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിക്കാമെന്നത് വിസ്മരിച്ചാണ് അനാവശ്യ വിവാദങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA