
കൊച്ചി: ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. ഇടപ്പള്ളിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധക്ഷേപിച്ചെന്ന് ആരോപിച്ച് അഞ്ച് പേരടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
'അമ്മ' യുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്‌റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അലക്സ് ജനവിധി തേടിയിരുന്നു.
YouTuber Aju Alex, known as 'Chekuthan', was attacked by a five-member gang at a Kochi hospital. The assault is linked to his alleged insults against actor Mohanlal and his fans. Alex was previously arrested in 2024 for making defamatory remarks on his YouTube channel about Mohanlal's visit to a landslide site in his Territorial Army uniform.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |