SignIn
Kerala Kaumudi Online
Saturday, 04 July 2026 2.35 AM IST

ബി.ബി.എ, ബി.സി.എ പ്രവേശനം

aa

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ, ബി.സി.എ പ്രവേശനത്തിന് അപേക്ഷിക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റിൽ 12 വരെ അപേക്ഷാ ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടിക വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്ക്: 0471-2324396, 2560327. ബി.ബി.എ പ്രവേശനത്തിന് ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ്ടു/ തത്തുല്യപരീക്ഷയിലോ 45% മാർക്കോടെ വിജയിച്ചിരിക്കണം. ബി.സി.എ പ്രവേശനത്തിന് പ്ലസ് ടു,​ സമാനമായ യോഗ്യതാപരീക്ഷയിലോ ഡിപ്ലോമ ഇൻ എൻജിനിയറിംഗ് / കൊമേഴ്സ്യൽ പ്രാക്ടീസ് യോഗ്യതാപരീക്ഷയിലോ വിജയിച്ചിരിക്കണം. എൽ.ബി.എസ് നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA