
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2027) രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. സെപ്തംബർ 21വരെ പിഴയില്ലാതെയും 30വരെ പിഴയോടെയും രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ് പരീക്ഷ. ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ടെക്നോളജികൾ (IITs), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (IISc) തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.ടെക്, എം.ഇ, പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനം, ഒ.എൻ.ജി.പി,എൻ.ടി.പി.സി പോലുള്ള മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിലെ എൻജിനിയറിംഗ്, റിസർച്ച് തസ്തികകളിലെ നിയമനവും ഗേറ്റ് സ്കോറടിസ്ഥാനത്തിലാണ്. വിവരങ്ങൾക്ക്: https://gate2027.iitm.ac.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |