
1. മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സ് അന്തിമ കാറ്റഗറി ലിസ്റ്റ്: - 2026 ലെ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളിൽ വിവിധ കാറ്റഗറി കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2. എം.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റ് മെട്രിക്സ്:- സംസ്ഥാനത്തെ സെൽഫ് ഫിനാൻസിംഗ് മെഡിക്കൽ/ ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളുടെ മെട്രിക്സ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in
3. ഫാർമസി മൂന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ്:- സംസ്ഥാനത്തെ ഫാർമസി കോളേജ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഇന്ന് രാവിലെ 11ന് മുൻപ് അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |