
തിരുവനന്തപുരം: രണ്ട് സി.ബി.എസ്.ഇ കുട്ടികളുടെ പുനർമൂല്യനിർണയ മാർക്ക് വെബസൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ എൻജിനിയറിംഗ് എൻട്രൻസ് റാങ്ക് പട്ടികയിൽ മാറ്റമുണ്ടാവും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വൈകിയതിനാൽ ഉയർന്ന മാർക്ക് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനാവാതിരുന്ന പി. ശ്രീഹരി, മെൽവിൻ എൽദോ ബൈജു എന്നിവരാണ് കോടതിയിലെത്തിയത്. ഇതോടെയാണ് കുട്ടികളുടെ റാങ്കിൽ വ്യത്യാസമുണ്ടാവുമെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |