SignIn
Kerala Kaumudi Online
Saturday, 04 July 2026 3.13 AM IST

പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം

images

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പരാതി നൽകി.ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള നിയമനങ്ങളിലേറെയും എസ്.എഫ്.ഐ നേതാക്കളാണ്.ചോദ്യപേപ്പർ തയ്യാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്. പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണയം നടത്തിയില്ല. കൂടാതെ പി.എസ്.സി അംഗങ്ങളുടെ വരുമാനം അന്വേഷിക്കണമെന്നുമാണ് പരാതിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA